Friday, November 10, 2006

Sony DSC P8 - ഒരു അനുഭവസാക്ഷ്യം



വഴിവിളക്കുകളിലെ പുത്തന്‍ തലമുറയായ Metal Halide Lamps വികസിപ്പിച്ചെടുക്കുവാനുള്ള ഗവേഷണത്തിന്റെ ഭാഗമായി നടന്ന ടെസ്റ്റുകളിലൊന്നിലാണ്‍ SONY DSC P8 എന്ന ഈ ഡിജിറ്റല്‍ ക്യാമറ ഉപയോഗിക്കുവാന്‍ എനിക്ക് അവസരം ലഭിക്കുന്നത്. Lamp കത്തിവരുന്നതിന്റെ (കണ്ണഞ്ചിപ്പിക്കുന്ന) വിവിധ ഘട്ടങ്ങള്‍ ഒരു Microscope-ലൂടെ ഫോട്ടൊ എടുത്ത് ഡോക്യുമെന്റ് ചെയ്യണം. ദിവസവും ശരാശരി 200-ഓളം ചിത്രങ്ങള്‍. ഒന്നരവര്‍ഷം തുടര്‍ച്ചയായി എടുത്തപ്പോഴേക്കും മൊത്തം ചിത്രങ്ങളുടെ എണ്ണം ഏകദേശം 100000 കവിഞ്ഞിട്ടുണ്ടാകും. അതിനുശേഷം കമ്പനി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ഒരു പൊതുക്യാമറയായി ഇവന്‍ മാറി. പലരും ഫോട്ടൊഗ്രാഫി പഠിച്ചത് ഇവനെയുപയോഗിച്ചാണ്‍. പലപ്രാവശ്യം താഴെ വീണിട്ടുണ്ട്. ഇവനുശേഷം പല വമ്പന്‍ ക്യാമറകളും കമ്പനിയില്‍ രംഗപ്രവേശം ചെയ്തെങ്കിലും ഉപയോഗിക്കുവാനുള്ള എളുപ്പം കാരണം ഇവന്‍ തന്നെ ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍. ഇന്ന് രാവിലെ ഇവനെ കൈയ്യില്‍ കിട്ടിയപ്പോള്‍ ഒരു ചെറിയ പരീക്ഷണം നടത്തിയതാണ്‍ മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം.