അടിക്കുറിപ്പ് മത്സരം - എല്ലാവര്‍ക്കും സ്വാഗതം
പാതാളം സന്ദര്‍ശിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ ഒരവസരം. ആലുവ പ്രൈവറ്റ് സ്റ്റാന്റില്‍ നിന്നും നിങ്ങള്‍ ഈ ബസ്സില്‍ കയറുക. അത് നിങ്ങളെ പാതാളത്തിലെത്തിക്കും

ഓണമൊക്കെ അടുത്ത് വരികയല്ലേ. പാതാളത്തില്‍ മാവേലിയെ കണ്ട് വിശേഷം തിരക്കാം എന്ന് നിശ്ചയിച്ച്, കഴിഞ്ഞ ദിവസം ഞാന്‍ വണ്ടി കയറി. ഓണമടുത്തതിന്റെ സന്തോഷമൊന്നും മാവേലിയുടെ മുഖത്ത് കാണാനില്ല. തലക്കു കൈയ്യും കൊടുത്ത് ഒരേ ഇരുപ്പാണ്‍. കാരണമന്വേഷിച്ചപ്പോള്‍ ഒന്നും മിണ്ടാതെ ഒരോഫീസിനു നേരെ കൈചൂണ്ടി. ആ കാഴ്ചയില്‍ എല്ലാമടങ്ങിയിരുന്നു.
ഇതാണ്‍ ഞാന്‍ കണ്ട കാഴ്ച.

സ്ഥാനഭ്രഷ്ടനായ മാവേലി പുനരധിവാസ ഫണ്ടിലേക്ക് വിഭവസമാഹരണത്തിനായി സംഭാവനകള്‍ ക്ഷണിച്ചു കൊള്ളൂന്നു. മാവേലിക്ക് ഒരു മൈത്രിഭവനം സംഘടിപ്പിച്ച് കൊടുക്കുകയാണ്‍ ലക്ഷ്യം. എല്ലാവരും ഉദാരമായി സംഭാവന ചെയ്യുക.സംഭാവനകള്‍ സിബുവിന്‍ അയച്ചുകൊടുത്താല്‍ മതിയാകും.
മാത്രമല്ല,മുകളില്‍ കൊടുത്തിട്ടുള്ള ചിത്രതിനെ ആധാരമാക്കി, ഒരടിക്കുറിപ്പ് മത്സരം നടത്തുന്നു.അടിക്കുറിപ്പ് മത്സരത്തിലെ വിജയികള്‍ക്ക് പാതാളത്തില്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് വിതരണം ചെയ്യുന്നതായിരിക്കും.
ഫ്ലിക്കര്‍ ഫോട്ടോസ് ലഭ്യമല്ലാത്ത യു.എ.ഇ യിലെ സുഹ്രുത്തുക്കള്‍ക്കായി, ബ്ലോഗ്ഗര്‍ ഫോട്ടോ താഴെക്കൊടുത്തിരിക്കുന്നു

2 Comments:
പാതാള മുഖ്യനാം കരുണാകരാ
നീ മാവേലിയെ ചാണ്ടിയാക്കരുതേ
വൈകിയാണെങ്കിലും തിരിച്ചറിഞ്ഞുവല്ലോ നീ
പാതാളം തന്നെ നിന്‍ കര്‍മ്മരംഗമെന്ന്
ജയലളിതയും സഖിമാരുമൊന്നിച്ച് നീയിനി പാതാളത്തില്‍ തന്നെ സുഖജീവിതം നയിക്കുക
നന്ദി അനോണിമസ്സ്! എങ്കിലും കരുണാകരനെയും, ജയലളിതയെയും സ്ഥിരമായി പതാളത്തില്‍ തളച്ചത് കഷ്ടമായിപ്പോയി. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഒരു കേരള-തമിഴ്‌നാട്-പാതാള മുന്നേറ്റ കഴകവുമായി അവര്‍ വരില്ലെന്നാരു കണ്ടു?
Post a Comment
<< Home