Thursday, July 06, 2006

നെല്ലിയാമ്പതി - ഒരു ഓട്ടപ്രദക്ഷിണം

നെല്ലിയാമ്പതി സന്ദര്‍ശിക്കണം എന്നത് എന്റെ വളരെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു. അവിടം സന്ദര്‍ശിച്ചവര്‍ പറഞ്ഞുകേട്ട വിവരണം വച്ച് ഏറെ പ്രത്യേകതയുള്ള ഒരു സ്ഥലമാണിതെന്ന് ഊഹിച്ചിരുന്നു. അങ്ങിനെയിരിക്കുമ്പോഴാണ്‍ ഓഫീസിലുള്ളവര്‍ ചേര്‍ന്ന് പഴനി-കൊഡൈക്കനാല്‍ ടൂര്‍ പ്രോഗ്രാം പ്ലാന്‍ ചെയ്യുന്നത്. വഴിക്ക് നെല്ലിയാമ്പതിയും സന്ദര്‍ശിക്കാം എന്ന എന്റെ ഓഫര്‍ വലിയ വിസമ്മതമില്ലാതെ അംഗീകരിക്കപ്പെട്ടു.

നെന്മാറ വരെയും തികച്ചും പാലക്കാടന്‍ ഭൂ‍പ്രകൃതിയാണ്‍. വരണ്ട ഈ ഭൂമിക്കപ്പുറത്ത് ഊട്ടിപോലുള്ള ഒരു സ്ഥലം ഒട്ടും തന്നെ പ്രതീക്ഷിക്കാനാവാത്തതാണ്‍. പോത്തുണ്ടി ഡാം ആണ്‍ നമ്മെ ആദ്യം സ്വാഗതം ചെയ്യുന്നത്. സഹ്യാദ്രി മലകളെ പശ്ചാത്തലമാ‍ക്കി വിന്യസിക്കുന്ന പോത്തുണ്ടി ഡാം ഒരു മനോഹരമായ കാഴ്ചയാണ്.

പോത്തുണ്ടി ഡാം
Pothundi Dam

പോത്തുണ്ടി ഡാമിനെ തുടര്‍ന്ന് നെല്ലിയാമ്പതി മലകയറ്റം ആരംഭിക്കുകയായി. 10 ഹെയര്‍പിന്നുകള്‍ കയറണം. ഇടക്കിടെ മരങ്ങള്‍ക്കിടയിലൂടെ പോത്തുണ്ടി ഡാം കാണാം. കൂടുതല്‍ ഉയരങ്ങള്‍ കയറുന്തോറും കൂടുതല്‍ വിസ്ത്ര്തമാകുന്ന കാഴ്ചകള്‍. അവസാനം കാണുമ്പോള്‍, ഡാം ഒരു ചെറിയ ചിറപോലെ ചുരുങ്ങിയിരുന്നു.

ചില സ്ഥലങ്ങളില്‍ റോഡ്, ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് കാണാമായിരുന്നു. എന്നാലും ഗതാഗതത്തിന്‍ തടസ്സമുണ്ടായിരുന്നില്ല. എതിരെ വലിയ വാഹനങ്ങള്‍ വന്നാല്‍ കുഴങ്ങിയതു തന്നെ. പക്ഷേ വാഹനങ്ങള്‍ പൊതുവേ കുറവായിരുന്നു.

ഒട്ടും പ്ലാനിംഗ് ഇല്ലാതെ പെട്ടെന്ന് തീരുമാനിച്ച സന്ദര്‍ശനമായിരുന്നു ഇത്. വഴിയില്‍ കണ്ട നാട്ടുകാരോട് ചോദിച്ചിട്ടാണ്‍, സീതാകുണ്ട് വെള്ളച്ചാട്ടം സന്ദര്‍ശിക്കാം എന്ന് തീരുമാനിച്ചത്. വൈകുന്നേരത്തിന് മുന്‍പ് പഴനിയില്‍ എത്തണം എന്ന ഒരു കണ്ടീഷന്‍ കൂടിയുണ്ടാ‍യിരുന്നതിനാല്‍ നെല്ലിയാമ്പതി സന്ദര്‍ശനം ഒരു ഓട്ടപ്രദക്ഷിണമായി മാറുമെന്ന് ഉറപ്പായിരുന്നു.

നെല്ലിയാമ്പതിയില് തേയില, കാപ്പി, ഓറഞ്ച്, പേരക്ക എന്നിങ്ങനെ പലവിധ ഫലങ്ങളുടെ തോട്ടങ്ങള്‍ കാണാം
Poabs കമ്പനിയുടെ എസ്റ്റേറ്റിനകത്തു കൂടിയാണ്‍ സീതകുണ്ടിലേക്കുള്ള വഴി. തേയിലതോട്ടത്തിനിടയിലൂടെ നടക്കണം.

Poabs എസ്റ്റേറ്റിലേക്കുള്ള വഴി
nelliampathy-pathways

എസ്റ്റേറ്റിനു നടുവിലുടെ...
Nelliampathy

കണ്ണെത്താ ദൂരത്ത്...
9-nelliampathy

തുടര്‍ന്ന് ഒരു മലഞ്ചെരിവാണ്‍. ശരിക്ക് പറഞ്ഞാല്‍ ഒരു കൊക്ക. യാതൊരു സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഒരു suicide point. പാലക്കാട് ജില്ല ഏതാണ്ട് പൂണ്ണമായി ഇവിടെനിന്ന് കാണുവാന്‍ കഴിയും. Google Earthല്‍ കാണുന്നതുപോലെ. മൂന്നാറിലെ Topstation-നില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ്‍ ഈ കാഴ്ച. നോക്കിനിന്നുപോവും.

Google Earth view
seethakund

മലഞ്ചെരിവിലൊരു മരം
seethakundu

സമയ പരിമിതി മൂലം സീതാകുണ്ട് സന്ദര്‍ശനം ഒഴിവാക്കി. മാത്രമല്ല എല്ലാവര്‍ക്കും നല്ല വിശപ്പും ഉണ്ടായിരുന്നു. കടകളില്‍ തേന്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ടായിരുന്നു. ഒരു വലിയ സ്ക്വാഷ് ബോട്ടിലിലുള്ള ചെറുതേന്‍ വില 125 രൂപ. ശര്‍ക്കര തേനല്ലെന്ന് കൂടെയുള്ള വിദഗ്ധന്‍ സാക്ഷ്യ്പ്പെടുത്തിയതിനാല്‍ ഒന്ന് വാങ്ങിച്ചു.

ഒടുവില്‍ മലയിറങ്ങുമ്പോള്‍ നെല്ലിയാമ്പതി ശരിക്കും കാണുവാന്‍ പറ്റാത്തതിലുള്ള സങ്കടം മാത്രം ബാക്കിയായി.

10 Comments:

Blogger kumar © said...

തകര്‍പ്പന്‍ ചിത്രങ്ങള്‍. ഒരോന്നും ഓരോ പെയിന്റിങ് പോലെ. നമോവാകം.

4:25 AM  
Blogger .::Anil അനില്‍::. said...

വിവരണം ഇഷ്ടമായി;
ഇതിന്റെ മാത്രമല്ല, മുമ്പുള്ള പോസ്റ്റിന്റെയും.

ചിത്രങ്ങള്‍ ഇഷ്ടമായില്ല;
ഇതിന്റെ മാത്രമല്ല, മുമ്പുള്ള പോസ്റ്റിന്റെയും.

ഫ്ലിക്കറിലെ ചിത്രങ്ങള്‍ ഇവിടെ കാണാന്‍ പറ്റാത്തതുകൊണ്ടാണ് ഇഷ്ടമാകാഞ്ഞത്. :(

6:38 AM  
Blogger ഡാലി said...

ഉഗ്രനുഗ്രനുഗ്രനുഗ്രനുഗ്രന്‍ ന്‍ ന്‍ ന്‍ ന്‍...................

6:58 AM  
Blogger പണിക്കന്‍ said...

സഹയാത്രികാ...

വിവരണം മനോഹരം... ചിത്രങ്ങള്‍ അതിമനോഹരം...

നെല്ലിയാമ്പതിക്കൊരു യാത്ര ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ട്‌ കാലം കുറെ ആയി... ഇതുവരെ പ്ലാനിന്റെ അപ്പുറത്തേക്ക്‌ കാര്യങ്ങള്‍ നീങ്ങിയിട്ടില്ല...

ഇനി എന്തായാലും അടുത്ത യാത്ര നെല്ലിയാമ്പതിക്കു തന്നെ എന്ന്‌ ഉറപ്പിച്ചു...

7:19 AM  
Blogger :: niKk | നിക്ക് :: said...

സീതാര്‍കുണ്ഠ്‌ സന്ദര്‍ശിക്കാതിരുന്നത്‌ ഒരു വലിയ നഷ്ടം തന്നെയാണ്‌...

11:16 AM  
Blogger മന്‍ജിത്‌ | Manjith said...

കഥകള്‍ തപ്പി പലതവണ ഇവിടെ പോയിട്ടുണ്ടെങ്കിലും ഈ സുന്ദരദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അഥവാ സാധിച്ചിരുന്നെങ്കിലും ഇതുപോലെ മനോഹരമാകുമായിരുന്നില്ല. ഓര്‍മ്മകളുണര്‍ത്തിയതിനു നന്ദി, സഹയാത്രികാ. മംഗളാദേവിയില്‍ പോയിട്ടുണ്ടോ?, ഉണ്ടെങ്കില്‍ അവിടത്തെയും ഒരു ഫോട്ടം പ്രതീക്ഷിക്കുന്നു, യാത്രയും

10:41 PM  
Blogger sahayaathrikan said...

നന്ദി, മാളോരെ നന്ദി!!
അനിലിന്‍ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കാത്തതില്‍ ദുഖം രേഖപ്പെടുത്തി കൊള്ളുന്നു. എന്തുകോണ്ട് അത് സംഭവിച്ചു എന്ന് മനസ്സിലാവുന്നില്ല.

പണിക്കന്റെ ‘വാഗണ്ട്രാജടിയില്‍’ എടുത്ത പടങ്ങളെവിടെ പോയി?

നിക്കേ, സീതാര്‍കുണ്ട് സന്ദര്‍ശിക്കാത്തതിലുള്ള വിഷമം ഇപ്പോഴുമുണ്ട്.

മന്ജിത്, മംഗളാദേവിയെ പറ്റി പറഞ്ഞ് കേട്ടിട്ടുള്ളതല്ലാതെ ഇതുവരെ പോകുവാന്‍ സാധിച്ചിട്ടില്ല.എപ്പോഴാണ്‍ പോകുവാന്‍ പറ്റിയ സമയം?

11:14 PM  
Blogger വക്കാരിമഷ്‌ടാ said...

മൂന്നാര്‍ വിവരണം പോലെ ഇതും വളരെ മനോഹരം.

ഫോട്ടോകളെപ്പറ്റി പ്രത്യേകം പറയേണ്ടല്ലോ.

ഇഷ്ടപ്പെട്ടു.

11:58 PM  
Anonymous Anonymous said...

സ്വാഗതം

12:08 AM  
Blogger .::Anil അനില്‍::. said...

സഹതാപത്തിനു നന്ദി സഹയാത്രികാ,

ഇതുകൊണ്ടാണ് എനിക്ക് ചിത്രങ്ങള്‍ കാണാനാവാത്തത്.

2:02 AM  

Post a Comment

<< Home