Thursday, July 20, 2006

എന്റെ മരണം - ഒരു ഫ്ലാഷ് ബാക്ക്

അതിരാവിലെ ഗള്‍ഫില്‍ നിന്നൊരു ഫോണ്‍ കോള്‍. ആത്മാര്‍ത്ഥ സുഹൃത്ത് പ്രസാദാണ്‍ ലൈനില്‍.

“എടാ, എന്നെയൊന്ന് ഹെല്‍പ്പണം. വെരി അര്‍ജന്റ്.”

“നീ കാര്യം പറ”

“പെങ്ങള്‍ക്കൊരാലോചന. ചെറുക്കന്‍ വന്ന് കണ്ടിഷ്ടപ്പെട്ടു. നിന്റെ കമ്പനിക്കടുത്തുള്ള ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്യുന്നു. പേര് സുരേഷ്.. ബാക്കി ഡിറ്റെയിത്സ് എഴുതിക്കോ..” ഞാനെല്ലാം കുറിച്ചെടുത്തു.

“ഇന്ന് തന്നെ വിവരം പറയാം.” ഞാന്‍ ഉറപ്പ് കൊടുത്തു.

കോട്ടയം പുഷ്പനാഥിനെയും ബാറ്റണ്‍ ബോസിനെയും മനസ്സില്‍ ധ്യാനിച്ചു. ഏറെ ശ്രമിച്ച് ഒരു ലിങ്ക് കണ്ടെത്തി. ചെറുക്കന്റെ കമ്പനിയിലെ പ്യൂണ്‍ ആണ്‍ എന്റെ ചാരന്‍.

“നല്ല ‘എ’ ക്ലാസ്സ് പൈയ്യനാ, സാറെ. പക്ഷെ കൊളുത്തിക്കെടക്കുവാണല്ലോ”

“മനസ്സിലായില്ല”

“സാറെ, INFOPARK ലെ ഏതോ സോഫ്റ്റിയുമായി കടുത്ത പ്രേമത്തിലാ. രണ്ടും കൂടി ഒരുമിച്ചാ വരവും പോക്കും. സാറുവേണേ അഞ്ചരമണിക്ക് തപസ്യേടെ മുന്‍പില്‍ നിന്നാ സ്വന്തം കണ്ണുകൊണ്ട് കാണാം.”

ക്യാമറാ ഫോണുമായി INFOPARK ക്കില് ഹാജരാവാന്‍ ഞാന്‍ തീരുമാനിച്ചു.

കൃത്യാം നാലേമുക്കാലിന്‍ എന്റെ മൊബൈലില്‍ ഒരു കോള്‍.

“ഞാന്‍ നിത്യ. ഷാര്‍ജയിലുള്ള പ്രസാദിന്റെ സിസ്റ്ററാണ്‍. താങ്കളെ ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. എഞ്ചിനീയറിംഗിന്‍ പഠിക്കുമ്പോ വീട്ടില്‍ വന്നപ്പോള്‍. ഞാനിപ്പൊ വിളിച്ചത് വേറൊരു കാര്യം പറയാനാ‍. ‍ ഞാ‍നാണ്‍ താങ്കളന്വേഷിക്കുന്ന സുരേഷിന്റെ കാമുകി.......”

എന്നിലെ കുറ്റാന്വേഷകന്‍ അപ്പോഴേ തൂങ്ങിച്ചത്തു.

6 Comments:

Blogger മുല്ലപ്പൂ || Mullappoo said...

ചിരിപൊട്ടിക്കുവാണെല്‍ ഇങ്ങനെ പൊട്ടിക്കണം..
ഇന്നു ദിവസം ഗഭീരം..
സു ന്റെ പെണ്ണുകണലും,സഹയാത്രികന്റെ കുറ്റാന്വേഷണവും..

12:48 AM  
Blogger സു | Su said...

ആലോചന കുളമാക്കി, ആ പ്രസാദിന്റെ കൈയില്‍ നിന്ന് രണ്ട് പെരുക്ക് വാങ്ങിച്ചു, എന്ന് വിചാരിച്ചു പോയി ഞാന്‍ . ഒക്കെ തകര്‍ത്തു.

12:55 AM  
Blogger പരസ്പരം said...

നന്നായിരിക്കുന്നു..:)

1:55 AM  
Blogger sahayaathrikan said...

ഒരു കറുത്ത കണ്ണടേം തൊപ്പീം സ്യൂട്ടും ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോഴായിരുന്നു നിനച്ചിരിക്കാതെ എന്റെ മരണം. ഒരു കണക്കിന്‍ ചത്തത് നന്നായി. അല്ലെങ്കില്‍ ലവന്റെം ലവടേം ഫോട്ടൊ സഹിതമുള്ള എന്റെ കുറ്റാന്വേഷണ റിപ്പോര്‍ട്ട് വായിച്ചിട്ട് ലവടെ ചേട്ടനെന്റെ തടി കേടാക്കിയേനെ.

മുല്ലാ, സൂ, പരസ്പരം ... നന്ദി

4:22 AM  
Blogger ശ്രീജിത്ത്‌ കെ said...

കുറ്റാന്വേഷകന്‍ തൂങ്ങിച്ചത്തുവെങ്കിലും, അടുത്ത കേസ് കയ്യില്‍ വരുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറ്റാന്വേഷണം തകൃതിയായി നടക്കട്ടെ. നന്നായിട്ടുണ്ട് റിപ്പോര്‍ട്ട്.

5:55 AM  
Blogger Adithyan said...

വളരെ പ്രാക്റ്റിക്കല്‍ ആയിട്ടുള്ള ഒരു അപ്രോച്ച് ആയി തോന്നി :))

ഇതില്‍ നിന്നൊക്കെ പാഠങ്ങള്‍ പഠിയ്ക്കാം അല്ലെ? ;)

8:32 AM  

Post a Comment

<< Home